കാവുംമന്ദം: ദൃശ്യ ശ്രാവ്യ സാമൂഹ്യ മാധ്യമങ്ങൾക്ക് മുന്നിൽ ജീവിതം തളച്ചിടുന്ന പുതിയ തലമുറയ്ക്ക് സർഗാത്മകതയുടെ കഴിവുകൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇതിനൊരു പരിഹാരവുമായി തരിയോട് ജി.എൽ.പി.സ്കൂളില്‍ ആരംഭിച്ച’ അറിവും നിറവും’ പദ്ധതി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റീന സുനിൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്‍റ് ഷമീം പാറക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. സ്വാഭാവിക വായനയിലൂടെ മാത്രമേ മുഖ്യധാരാ വിദ്യാഭ്യാസത്തിലേക്കെത്താനും കഥകളും കവിതകളും ലേഖനങ്ങളും ചിത്രങ്ങളും രൂപപ്പെടുത്തി സർഗാത്മക രചനകളിലേക്ക് ഉയരുവാനും കഴിയുകയുള്ളു. ഇതിനായി പിഞ്ചു ബാല്യങ്ങൾക്ക് ആസ്വാദ്യകരമായ കഥകളും കവിതകളും ലേഖനങ്ങളുമൊക്കെ ധാരാളം വായിക്കാനും ആസ്വദിക്കാനും ഉതകുന്ന തരത്തിലുള്ള പുസ്തകങ്ങൾ ഉൾപ്പെടുത്തിയാണ് തരിയോട് ജി.എൽ.പി സ്കൂളിൽ അറിവും നിറവും പദ്ധതി ആരംഭിച്ചിരിക്കുന്നത്. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍ മുഖ്യാതിഥിയായിരുന്നു. ജിൻസി സണ്ണി, സീമ ആന്റണി, ഷീജ ആന്റണി, ഡോ ആശ, ഈശ്വര പ്രസാദ്, ജിനേഷ് നായര്‍, സജിഷ ഷിബു, സജിനി സുരേഷ്, എം പി കെ ഗിരീഷ് കുമാർ, പി ഷിബുകുമാർ, സി.സി. ഷാലി, എം മാലതി തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക വത്സ പി.മത്തായി സ്വാഗതവും സീനിയര്‍ അസിസ്റ്റന്‍റ് എം.എ. ലില്ലിക്കുട്ടി നന്ദിയും പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post