വയനാടിന് ഇന്ന് 40-ാം പിറന്നാള്‍.
39 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കേരളപ്പിറവി ദിനത്തില്‍ നമ്മുടെ ജില്ലയും പിറവിയെടുത്തു. വയലുകളുടെ നാടെന്നറിയപ്പെടുന്ന വയനാട്ടില്‍ 2 പതിറ്റാണ്ട് മുമ്പ് വരെ കുരുമുളകും ഏലവും കാപ്പിയുമെല്ലാം യഥേഷ്ടം വിളഞ്ഞിരുന്നു. കൃഷിയാണ് വയനാടിന്റെ നട്ടെല്ല്. പ്രതിസന്ധികള്‍ക്കിടയിലും കാര്‍ഷിക സംസ്‌കൃതി ഇന്നും നിലനിര്‍ത്തുന്ന അനേകം കര്‍ഷകരുടെ വിയര്‍പ്പിലാണ് വയനാടിന്റെ നിലനില്‍പ്പ്. വയനാട് ഇന്ന് വിനോദ സഞ്ചാരികളുടെ പറുദീസയാണ്.എന്നും കുളിരേകുന്ന കാഴ്ച്ചകള്‍.വയനാടിന്റെ സൗന്ദര്യത്തെ ചെറുതായി പ്രളയം മങ്ങലേല്‍പ്പിച്ചെങ്കിലും പ്രളയത്തെ അതിജീവിച്ച് വയനാടന്‍ ജനത ഇന്ന് വികസനത്തിന്റെ പാതയിലാണ്. എങ്കിലും പിറവിയെടുത്ത അന്ന് മുതല്‍ ഉയരുന്ന ആവശ്യങ്ങള്‍ പലതും ഇന്നും അകലെയാണ്.ആദിവാസി ഭൂമിപ്രശ്നവും ചുരം ബദല്‍പാതയും, രാത്രിയാത്രാ നിരോധനവും അങ്ങനെ അങ്ങനെ…