മഞ്ഞകൊന്നയെ തുരത്താന്‍ പരീക്ഷണവുമായി വനംവകുപ്പ്
കാടിന്റെ അന്തകനായ മഞ്ഞ കൊന്നയെ തുരത്താന്‍ വനം വകുപ്പ് പുതിയ പരീക്ഷണവുമായ് രംഗത്ത് .പിന്തുണയുമായി ഇക്കോ ടൂറിസം ഡ്രൈവര്‍മാരും. വയനാട് വന്യജീവി സങ്കേതം തോല്‍പ്പെട്ടി സെക്ഷനില്‍ വ്യാപകമായി പരക്കുന്ന വിഷകാരിയായ സെന്ന എന്ന മഞ്ഞ കൊന്നയെ ഇല്ലാതാക്കാനാണ് മറ്റൊരു പരീക്ഷണവുമായി വനംവകുപ്പ് തന്നെ രംഗത്തെത്തിയത് .പൂര്‍ണ്ണ പിന്തുണയുമായി കാട്ടില്‍ ട്രക്കിംഗ് നടത്തുന്ന ഡ്രൈവര്‍മാരും ഇ ഡി സി ജീവനക്കാരും
അസി:വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി സുനില്‍ കുമാറിന്റെ നേതൃത്വത്തിലാണ് മഞ്ഞ കൊന്നയുടെ വേരടക്കം പറിച്ചു മാറ്റുന്ന പരീക്ഷണം ആരംഭിച്ചത്.മുന്‍പ് തോല് ചെത്തി ഉണക്കാന്‍ ലക്ഷണങ്ങള്‍ ചിലവഴിച്ചത് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ചോട് പിഴത് മാറ്റുന്ന രീതിയിലേക്ക് നീങ്ങിയത്. ആഴ്ച്ചയില്‍ ഒരുദിവസം ഈ ദൗത്യം തുടരാനാണ് കുട്ടായ്മയുടെ തീരുമാനം. വനം വകുപ്പിന് മാറാ തലവേദന സൃഷ്ടിച്ചതും വന്യ ജീവികള്‍ക്ക് ഭീഷണിയാവുന്നതുമായ മഞ്ഞ കൊന്നയെ എങ്ങനെയെങ്കിലും നശിപ്പിക്കാനാണ് വനം വകുപ്പ് പുതിയ രീതി അവലംബിച്ച് ചെടികളുടെ ചുവട് തന്നെ പിഴ് തെടുക്കുന്നത.് 1980ല്‍ വനം വകുപ്പ് തന്നെ നഴ്‌സറിയാക്കി വളര്‍ത്തിയ മഞ്ഞ കൊന്ന ഇന്ന് വനം വകുപ്പിന് തന്നെ മാറാതല വേദനയാണ്