മണ്ണറിഞ്ഞ് മനംനിറഞ്ഞ് പ്രകൃതിയോടൊപ്പം കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ മീനങ്ങാടി പഞ്ചായത്ത് നടപ്പിലാക്കിയ കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി ഇന്ന് ലോകത്തിന് മാതൃകയാണ്.
കാലാവസ്ഥ വ്യതിയാനം കുറയ്ക്കുന്നതിനും കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കാനുമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി 2020 ഓടെ മരങ്ങള്‍ നട്ടു കൊണ്ട് കാര്‍ബണ്‍ തുല്യത പഞ്ചായത്താകുമെന്നാണ് പഞ്ചായത്ത് പ്രസിഡണ്ട് ബീന വിജയന്‍ പറയുന്നത്. ഇപ്പോഴത്തെ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇരുപത്തിരണ്ടായിരം ടണ്‍ കാര്‍ബണ്‍ ഡേ ഓക്‌സൈഡിന്റെ അളവ് കുറക്കാനുള്ള രീതിയിലാണിപ്പോള്‍ മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നത്. മൂന്നര ലക്ഷം മരങ്ങള്‍ ഇതിനായി വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇനിയും മൂന്നു ലക്ഷം മരങ്ങള്‍ കൂടി വെച്ചു പിടിപ്പിക്കും.ഇതിന്റെ ഭാഗമായിട്ടാണ് ട്രീ ബാങ്കിംങ് പദ്ധതി കൊണ്ടു വന്നിരിക്കുന്നത്.ദീര്‍ഘകാല വൃക്ഷങ്ങളായപ്ലാവ്, മാവ്, വീട്ടി തുടങ്ങിയ വിവിധ ഇനം മരങ്ങള്‍ കൃഷിഭൂമിയില്‍ നട്ടുപിടിപ്പിച്ചാല്‍ കര്‍ഷകന് ഒരു സമാശ്വാസ തുക പ്രോത്സാഹനമായി ലഭിക്കും. കൂടാതെ അടിയന്തരഘട്ടത്തില്‍ മരം പണയം വെച്ച് ബാങ്കില്‍നിന്ന് വായ്പ ലഭിക്കുന്നതിനുള്ള സൗകര്യവും ലഭിക്കും. കാര്‍ഷിക വായ്പാ പലിശ നിരക്കില്‍ പണം ലഭ്യമാക്കുന്നതിനു സര്‍ക്കാരും നബാര്‍ഡും അനുമതി നല്‍കുമെന്നുംബീന വിജയന്‍ കൂട്ടിച്ചേര്‍ത്തു.