ജി.ആര്‍.സി വാരാചരണത്തോടനുബന്ധിച്ച് മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും കുടുംബശ്രീ മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ രക്ഷിതാക്കള്‍ക്കുവേണ്ടി നടത്തിയ ക്ലാസ് പുത്തന്‍ അറിവുകളാണ് അമ്മമാര്‍ക്ക് പകര്‍ന്നത്. മീനങ്ങാടി കമ്മ്യൂണി ഹാളില്‍ സംഘടിപ്പിച്ച ക്ലാസ്സില്‍ നൂറോളം അമ്മമാര്‍ പങ്കെടുത്തു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന പീഡനങ്ങളും, ഇന്നത്തെ തലമുറയുടെ ഫോണുകളുടെ ദുരൂപയോഗത്തെക്കുറിച്ചുമായിരുന്നു ക്ലാസ്.കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടക്കുന്ന പീഡനങ്ങള്‍ എങ്ങനെ ചെറുക്കാമെന്നും വ്യക്തിജീവിതത്തില്‍ ഫോണിന്റെ സ്ഥാനംഎന്താകണമെന്നുമായിരുന്നു ക്ലാസിന്റെ പ്രധാന വിഷയം. ആധുനിക വിദ്യാഭ്യാസരീതിയില്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ കടന്നുവരവ് ഒരുപരിധിവരെ കുട്ടികള്‍ക്ക് സഹായകമാകുമ്പോള്‍ ചിലത് കുട്ടികളെ വഴിതെറ്റിക്കാന്‍ കാരണമാകുന്നുവെന്നും ടീച്ചര്‍ പറഞ്ഞു.