ജില്ലാ സ്‌കൂള്‍ കലോത്സവം യോഗം ചേര്‍ന്നു.

0

പടിഞ്ഞാറത്തറ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നവംബര്‍.11, 12, 13, 14, 15 തിയതികളില്‍ നടത്തുന്ന വയനാട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ക്കായി ജില്ലാവിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇബ്രാഹിം തോണിക്കരയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍ പ്രവര്‍ത്തന പുരോഗതി വിവരിച്ചു.ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ടി.ജെ പുഷ്പവല്ലി ,ഹെഡ്മിസ്ട്രസ്. സി. പി. ആലീസ്,എ.യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ .പി.സുധീര്‍,ജി.എല്‍.പി.സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ .എ.എന്‍ പരമേശ്വരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!