പുഴുവരിച്ച മാംസം നഗരസഭയില്‍ വാക്കേറ്റം
മാനന്തവാടി മാര്‍ക്കറ്റില്‍ നിന്ന് പുഴു അരിച്ച മാംസം പിടികൂടിയ സംഭവത്തില്‍ ഇന്ന് ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വാക്കേറ്റം, വിഷയം അജണ്ട വച്ച് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു.അതേ സമയം പ്രതിപക്ഷം മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നെന്ന് ഭരണപക്ഷവും കുറ്റപ്പെടുത്തി
ഇന്ന് രാവിലെ ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് മത്സ്യ മാംസ മാര്‍ക്കറ്റിനെ ചൊല്ലി ഭരണ പ്രതിപക്ഷം കൊമ്പ് കോര്‍ത്തത്. പുഴു അരിച്ച മാംസം പിടികൂടിയ സംഭവം, അജണ്ട വച്ച് ചര്‍ച്ച ചെയ്യണമെന്ന യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു.ഭരണപക്ഷം ഇത് അംഗീകരിക്കാത്തതിനെ തുടര്‍ന്ന് യു.ഡി.എഫ് കൗണ്‍സലര്‍മാര്‍ പ്രതിഷേധം ഉയര്‍ത്തുകയും കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച് ഇറങ്ങുകയുമായിരുന്നു.അതേ സമയം രാവിലെ 11 മണിക്ക് ആരംഭിക്കേണ്ട കൗണ്‍സില്‍ യോഗം പ്രതിപക്ഷ അംഗങ്ങള്‍ എത്താന്‍ വേണ്ടി അര മണിക്കുര്‍ വൈകിയാണ് ആരംഭിച്ചത്. മത്സ്യ മാംസ മാര്‍ക്കറ്റ് വിഷയം മറ്റ് അജണ്ടകള്‍ തിര്‍ത്തതിന് ശേഷം ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചുവെങ്കിലും പ്രതിപക്ഷം മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നെന്ന് ഭരണ സമതി കുറ്റപ്പെടുത്തി. കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ച യൂ ഡി എഫ് കൗണ്‍സിലര്‍മാര്‍ മാനന്തവാടി ടൗണില്‍ പ്രതിഷേധ പ്രകടനവും നടത്തി