സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി
തവിഞ്ഞാല്‍ ആയുഷ് എന്‍.എച്ച്.എം, ജില്ലാ ഹോമിയോപ്പതി സ്‌പെഷ്യാലിറ്റി ക്ലിനിക്ക് തലപ്പുഴ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തി. ക്യാമ്പ് വാര്‍ഡ് മെമ്പറും പി.ടി.എ.പ്രസിഡന്റുമായ സി.പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ സി.പി.സലീം അദ്ധ്യക്ഷനായിരുന്നു. അധ്യാപകരായ ടി.ആര്‍.ബാബു, കെ.ഡി. റെജി, എന്‍.എസ്.എസ്.വളണ്ടിയര്‍മാരായ കെ.സി. നയന, ഗോകുല്‍ ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.ഡോക്ടര്‍മാരായ ശ്രീദേവി ബോസ്, എ.ഷാജന്‍, ഫൈറൂസ, ജോമന്‍, റഹ്മത്ത് തുടങ്ങിയവര്‍ ക്ലാസുകള്‍ക്കും ക്യാമ്പിനും നേതൃത്വം നല്‍കി.