മാര്‍ക്കറ്റ് തുറക്കാന്‍ പ്രതിഷേധ സംഗമം
പൂട്ടിക്കിടക്കുന്ന മത്സ്യ-മാംസ മാര്‍ക്കറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് മാനന്തവാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എരുമത്തെരുവ് മാര്‍ക്കറ്റിനു സമീപം പ്രതിഷേധ സംഗമം നടത്തി.8 മാസമായി പൂട്ടിയ മാര്‍ക്കറ്റ് തുറക്കാന്‍ കഴിയാത്ത കഴിവ്‌കെട്ട ഭരണ സമിതി ചെയര്‍മാനും അംഗങ്ങളും രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.നിര്‍മ്മാണം നിര്‍ത്തിവച്ച് മാര്‍ക്കറ്റ് പൂട്ടി സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ മത്സ്യ-മാംസ ഉല്‍പന്നങ്ങള്‍ വലിയ വിലക്ക് വില്‍്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.പ്രതിഷേധ സംഗമം മുന്‍ മന്ത്രിയും എ.ഐ.സി.സി.മെമ്പറുമായ പി.കെ ജയലക്ഷ്മി ഉദ്്ഘാടനം ചെയ്തു. കോണ്‍ഗ്രസ് മാനന്തവാടി മണ്ഡലം പ്രസിഡന്റ്് ഡെന്നിസണ്‍ കണിയാരം അധ്യക്ഷത വഹിച്ചു.എന്‍ കെ വര്‍ഗ്ഗീസ്, എക്കണ്ടി മൊയ്തുട്ടി, എം ജി ബിജു, റ്റി.എ റെജി, ജോര്‍ജ് പി.വി, ജേക്കബ് സെബാസ്റ്റ്യന്‍, ഹംസ പി.കെ, പി.പി.എ ബഷീര്‍, ബാബു പുളിക്കല്‍, മാര്‍ഗരറ്റ് തോമസ്, മുജീബ്, സ്റ്റര്‍ വിന്‍ സ്റ്റാനി, ഷീജ ഫ്രാന്‍സിസ്,ജിന്‍സ് ഫാന്റസി, തുടങ്ങിയവര്‍ സംസാരിച്ചു