ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ വാര്‍ഷികദിന അനുസ്മരണം
മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 35-ാം രക്തസാക്ഷിത്വ വാര്‍ഷിക ദിനം മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആചരിച്ചു. എ.ഐ.സി.സി.മെമ്പര്‍ പി.കെ.ജയലക്ഷ്മി ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് എം.ജി.ബിജു അദ്ധ്യക്ഷനായിരുന്നു. കെ.പി.സി.സി.മെമ്പര്‍ എന്‍.കെ.വര്‍ഗ്ഗീസ് മുഖ്യ പ്രഭാഷണം നടത്തി.കമ്മന മോഹനന്‍, ടി.എ.റെജി, ജേക്കബ് സെബാസ്ത്യന്‍, ശ്രീകാന്ത് പട്ടയന്‍, സണ്ണി ചാലില്‍, പി.എം.ബെന്നി, മുജീബ് കോടിയോടന്‍, എന്നിവര്‍ അനുസ്മരണ യോഗത്തില്‍ സംസാരിച്ചു.