പ്രതിഷേധപ്രകടനവും സമരസായാഹ്നവും നടത്തി
അടച്ച് പൂട്ടി മാസങ്ങള്‍ കഴിഞ്ഞിട്ടും മാനന്തവാടി എരുമത്തെരുവിലെ മത്സ്യ മാംസ മാര്‍ക്കറ്റ് പ്രവര്‍ത്തി പൂര്‍ത്തീകരിച്ച് തുറന്നു നല്‍കാത്ത നഗരസഭയുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് എസ് ഡി പി ഐ മുനിസിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാനന്തവാടി നഗരത്തില്‍ പ്രതിഷേധപ്രകടനവും എരുമത്തെരുവില്‍ സമരസായാഹ്നവും നടത്തി. എസ് ഡി പി ഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് ഫസലുറഹ്മാന്‍ ഭാവിസമരപരിപാടികള്‍ വിശദീകരിച്ചു. എസ് ഡി ടി യു ജില്ലാ പ്രസിഡന്റ് ടി പോക്കര്‍, എസ് ഡി ടി യു ജില്ലാ ജനറല്‍ സെക്രട്ടറി ഷമീര്‍ പിലാക്കാവ്, എസ് ഡി പി ഐ മാനന്തവാടി മണ്ഡലം സെക്രട്ടറി ഫൈസല്‍ പഞ്ചാരക്കൊല്ലി, മുനിസിപ്പല്‍ സെക്രട്ടറി സുബൈര്‍, അലി അയനിക്കല്‍, സജീര്‍, മുഹമ്മദാലി, ഫിറോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.