മരണത്തിലെ ദുരൂഹത അകറ്റണം

0

അമ്പലവയല്‍ ആനപ്പാറ ബസ്റ്റോപ്പിന് സമീപം ഏറത്ത് ജോര്‍ജ്ജിന്റെ മരണത്തിലെ ദുരൂഹത അകറ്റണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ ആക്ഷന്‍കമ്മറ്റി രൂപീകരിച്ചു.കഴിഞ്ഞ വെള്ളിയാഴ്ച്ച രാവിലെയാണ് ജോര്‍ജ്ജിനെ വീടിന് സമീപത്ത് വിഷം അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആദ്യദിനത്തില്‍ തന്നെ ബന്ധുക്കളും അയല്‍വാസികളും ആരോപിച്ചിരുന്നു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആനപ്പാറ സ്വദേശിയായ മറ്റൊരാളുമായി വാക്കേറ്റമുണ്ടായെന്നും ഇയാള്‍ ജോര്‍ജ്ജില്‍ നിന്ന് തനിക്ക് പണം ലഭിക്കാനുണ്ടെന്ന് കാണിച്ച് മുദ്രപത്രങ്ങളും ചെക്കുകളും വാങ്ങിച്ചിട്ടുണ്ടെന്ന് അറിയുന്നത്. ജോര്‍ജ്ജ് മരിക്കുന്നതിന്റെ തലേദിവസം രാത്രി 12 മണിക്ക് ആരോപണ വിധേയനായ ആള്‍ ജോര്‍ജ്ജിനെ വീട്ടില്‍ നിന്നും കൂട്ടികൊണ്ടുപോയതായും മര്‍ദ്ദിച്ചതായും പരാതിയുണ്ട്.ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശവാസികളുടെ നേതൃത്വത്തില്‍ ആക്ഷന്‍കമ്മറ്റി രൂപീകരിച്ചത്.എത്രയും വേഗം വിഷയത്തില്‍ പോലീസ് കര്‍ശന നടപടിയെടുക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകാനുമാണ് ആക്ഷന്‍ കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.വാര്‍ഡ് മെമ്പര്‍ വി.കെ കുട്ടികൃഷ്ണന്‍ ചെയര്‍മാനായും അനീഷ് ബി നായര്‍ കണ്‍വീനറുമായാണ് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചത്.പോലീസ് നിയമനടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചടക്കം സംഘടിപ്പിക്കാനാണ് ആക്ഷന്‍കമ്മറ്റി തീരുമാനം

Leave A Reply

Your email address will not be published.

error: Content is protected !!
19:10