ഇന്ന്(30.10.2019)രാത്രിയില്‍ തീവ്രത ഏറിയ കാറ്റ് വീശാന്‍ ഇടയുണ്ട് എന്ന് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.എല്ലാവരും ജാഗ്രത പാലിക്കുകയും കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം.
തീവ്രന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ തീവ്രന്യൂനമര്‍ദം കടന്നു പോകുന്നതിനാല്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍, വിശേഷിച്ച് തീരമേഖലയിലും മലയോര മേഖലയിലും ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പുള്ള മേല്‍ക്കൂരയില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ക്ക് വേണ്ടി സുരക്ഷിതമായ ക്യാമ്പുകള്‍ ആരംഭിക്കുന്നതാണ്. അപകടാവസ്ഥയിലുള്ള പോസ്റ്റുകളെയും മരങ്ങളെയും പ്രത്യേകം ശ്രദ്ധിക്കുകയും അപകടമുണ്ടാക്കാതിരിക്കാനുള്ള ശ്രദ്ധ ഉണ്ടാവുകയും വേണം. അത്തരം സാഹചര്യങ്ങളിലുള്ള വീടുകളില്‍ താമസിക്കുന്നവരെയും സുരക്ഷയുടെ ഭാഗമായി മാറ്റിത്താമസിപ്പിക്കുന്നതാണ്. അത്തരത്തില്‍ ഉള്ളവര്‍ക്ക് വില്ലേജ് ഓഫീസര്‍മാരെ ബന്ധപ്പെട്ടാല്‍ ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തും.
തീവ്രന്യൂനമര്‍ദത്തിന്റെ പ്രഭാവം രാത്രിയിലും തുടരാനുള്ള സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള ചുവടെ പറയുന്ന അധിക മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.
ശക്തമായ കാറ്റില്‍ മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും പരസ്യ ബോര്‍ഡുകളും കടപുഴകി വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഇവയ്ക്ക് കീഴെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.
ഇലക്ട്രിക്ക് കമ്പികള്‍ പൊട്ടിവീഴാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളക്കെട്ടില്‍ ഇറങ്ങാതിരിക്കുക.
വഴിയിലും മറ്റുമുള്ള വെള്ളക്കെട്ടുകളില്‍ ഇലെക്ട്രിക്ക് ഷോക്ക് ഇല്ല എന്നുറപ്പ് വരുത്തുക.
അതിരാവിലെ ജോലിക്ക് പോകുന്നവരും വിദ്യാര്‍ത്ഥികളെയും പ്രത്യേകം ഈ കാര്യത്തില്‍ ശ്രദ്ധിക്കുക.
മലയോരമേഖലയിലേക്കുള്ള അടിയന്തര ആവശ്യങ്ങള്‍ക്കുള്ളതല്ലാത്ത ഗതാഗതം വൈകീട്ട് 6 മണി മുതല്‍ രാവിലെ 7 മണി വരെ ഒഴിവാക്കേണ്ടതാണ്.
വെള്ളക്കെട്ടുകളിലും ജലാശയങ്ങളിലും ആളുകള്‍ ഇറങ്ങുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
വൈകുന്നേരങ്ങളിലെ കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ പ്രാദേശിക പ്രളയങ്ങളും (local flooding) മലയോര മേഖലയില്‍ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
കേരളത്തില്‍ വാസയോഗ്യമല്ലാത്ത പ്രദേശങ്ങളിലും വീടുകളിലും താമസിക്കുന്നവര്‍ എന്ന് GSI കണ്ടെത്തിയ കുടുംബങ്ങളെയും 2019 ല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിശ്ചയിച്ച വിദഗ്ധ സമിതി പഠനം നടത്തി അപകടാവസ്ഥയുള്ളതെന്ന് കണ്ടെത്തിയ പ്രദേശങ്ങളിലെ വീടുകളില്‍ താമസിക്കുന്നവരെയും മാറ്റേണ്ട സാഹചര്യമുണ്ടെങ്കില്‍ അതാത് വില്ലേജുകളില്‍ ക്യാമ്പുകള്‍ തുടങ്ങാന്‍ വേണ്ട ക്രമീകരണങ്ങള്‍ വില്ലേജ് ഓഫീസര്‍മാര്‍ ചെയ്യുന്നതാണ്.
കഴിഞ്ഞ 2 വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലിലുമായി വീടുകള്‍ തകരുകയും പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാകാത്തതുമായ വീടുകളിലുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ അതാത് വില്ലേജില്‍ ക്യാമ്പുകള്‍ തുറന്ന് താമസിക്കുവാനുള്ള സൗകര്യവും ചെയ്ത് തരുന്നതാണ്.
========
ജില്ലാ എമര്‍ജ്ജന്‍സി ഓപറേറ്റിംഗ് സെന്റര്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ്. അടിയന്തിര സാഹചര്യങ്ങളില്‍ സഹായങ്ങള്‍ക്കായി 1077 എന്ന ടോള്‍ഫ്രീ നമ്പരിലോ, 04936 204151 എന്ന നമ്പരിലോ ജില്ലാ എമര്‍ജ്ജന്‍സി ഓപറേറ്റിംഗ് സെന്ററില്‍ ബന്ധപ്പെടാവുന്നതാണ്
പരിഭ്രാന്തി വേണ്ട. നമ്മള്‍ സജ്ജരാണ്. കരുതലോടെയിരിക്കാം.
താലൂക്ക് കോണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.
താലൂക്ക് കണ്ട്രോള്‍ റൂമുകള്‍
===============
സുല്‍ത്താന്‍ ബത്തേരി. 04936 220296
മാനന്തവാടി: 04935 240231
വൈത്തിരി: 04936 255229
കെ.എസ്.ഇ.ബി. കണ്ട്രോള്‍ റൂം
================
1912
04936 202398
തഹസില്‍ദാര്‍
==========
സു. ബത്തേരി : 9447097707
മാനന്തവാടി : 9447097704
വൈത്തിരി : 9447097705
അടിയന്തിര സാഹചര്യങ്ങളില്‍ വിളിക്കുക ദയവായി.
പരിഭ്രമം ആവശ്യമില്ല. മുന്‍കരുതല്‍ നടപടികള്‍ ദയവായി കൈക്കൊള്ളുക. നമുക്ക് ഒന്നിച്ച് സുരക്ഷ ഉറപ്പ് വരുത്താം