മാനന്തവാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രണവം യോഗ വിദ്യാപീഠത്തിന്റെ പുതിയ ബാച്ച് കല്‍പ്പറ്റയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കല്‍പ്പറ്റ വടക്കാഞ്ചേരി ഗാര്‍ഡനില്‍ നവംബര്‍ 4 തിങ്കളാഴ്ച മുതലാണ് സ്ഥാപനം പ്രവര്‍ത്തിക്കുക. ജാതിമത മത ഭേദമന്യേ എല്ലാവര്‍ക്കും മിതമായ ഫീസ് നിരക്കില്‍ യോഗ പരിശീലനം നല്‍കും. യോഗാചാര്യന്‍ ജയന്‍ പ്രവീണ്‍രാജിന്റെ നേതൃത്വത്തിലാണ് പരിശീലനം നല്‍കുക. കാട്ടിക്കുളം, കൊടുങ്ങല്ലൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് പ്രണവം യോഗ സെന്ററിന്റെ ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.