എസ്.എം.എസ് അലേര്‍ട്ട് സിസ്റ്റം പണിമുടക്കിയിട്ട് വര്‍ഷങ്ങള്‍

0

കൃഷിയിടങ്ങളില്‍ കാട്ടാനകള്‍ ഇറങ്ങിയാല്‍ സന്ദേശം കൈമാറാനായി വനാതിര്‍ത്തികളില്‍ വനംവകുപ്പ് സ്ഥാപിച്ച എസ്.എം.എസ് അലേര്‍ട്ട് സിസ്റ്റം പണിമുടക്കിയിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. വള്ളുവാടി കവല, തോട്ടമൂല, തോല്‍പ്പെട്ടി എന്നിവിടങ്ങളിലാണ് ഡിജിറ്റല്‍ അലേര്‍ട്ട് സിസ്റ്റം സ്ഥാപിച്ചത്.കാട്ടാനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമായ സാഹചര്യത്തിലാണ് വനംവകുപ്പിനും അതുവഴി വനാതിര്‍ത്തികളിലെ കര്‍ഷകര്‍ക്കും സന്ദേശം നല്‍കുന്നതിന്നായി വനാതിര്‍ത്തികളില്‍ എസ് എം എസ് അലേര്‍ട്ട് സിസ്റ്റം വനംവകുപ്പ് സ്ഥാപിച്ചത്. മൂന്ന് വര്‍ഷം മുമ്പ് ഓരോ സിസ്റ്റത്തിനും അരലക്ഷത്തിന് മുകളില്‍ മുടക്കിയാണ് വള്ളുവാടി കവല, തോട്ടാമൂല, തോല്‍പ്പെട്ടി റെയിഞ്ച് എന്നിവടങ്ങളില്‍ ഈ സിസ്റ്റം സ്ഥാപിച്ചത്. ഇതില്‍ വള്ളുവാടി കവലയിലും, തോട്ടാമൂലയിലും സ്ഥാപിച്ച സിറ്റങ്ങള്‍ തകരാറിലായിട്ട് വര്‍ഷം മൂന്ന് കഴിഞ്ഞെന്നാണ് കര്‍ഷകര്‍ പറയുന്നത്. സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ എസ് എം എസ് അലേര്‍ട്ട് സിസ്റ്റം ഇപ്പോള്‍ വനാതിര്‍ത്തികളില്‍ നാശത്തെ നേരിടുകയാണ്. കര്‍ഷകര്‍ഷകര്‍ക്ക് വളരെയധികം ഉപകാരപ്രധമാകുമെന്ന് പറഞ്ഞ് കൊട്ടിഘോഷിച്ച് സ്ഥാപിച്ച സിസ്റ്റമാണ് അധികൃതരുടെഅനാസ്ഥ കാരണം അനാഥമായി വനാതിര്‍ത്തികളില്‍ നോക്കുക്കുത്തിയായി നില്‍ക്കുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!