പൊതുജലാശയങ്ങളില്‍ മത്സ്യകുഞ്ഞ് നിക്ഷേപിക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി പൂതാടി ഗ്രാമപഞ്ചായത്തിലെ വരദൂര്‍പുഴയില്‍ 3 ലക്ഷം രോഹു ഇനത്തില്‍പ്പെട്ട മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു.മത്സ്യകുഞ്ഞുങ്ങള്‍ ഫിഷറീസ് വകുപ്പിന്റെ തളിപ്പുഴ ഹാച്ചറിയില്‍ ഉല്‍പാദിപ്പിച്ചവയാണ്. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി.എസ്. ദിലീപ്കുമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രുഗ്മണി സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.