കല്‍പ്പറ്റ നഗരസഭ പരിധിയിലുള്ള തോട് കയ്യേറ്റം ഇന്ന് മുതല്‍ നടപടി കര്‍ശനമാക്കി നഗരസഭ. കല്‍പ്പറ്റ നഗര പരിധിയിലുള്ള തോടുകള്‍ കയ്യേറി നടത്തിയ വ്യാപകമായ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കല്‍പ്പറ്റ നഗരസഭ കൗണ്‍സിലര്‍ വി.ഹാരിസ് പറഞ്ഞു. ജൈത്ര ജംഗ്ഷനിലുള്ള കടകളില്‍ കഴിഞ്ഞ ദിവസം വെള്ളം കയറി വ്യാപകമായ നാശനഷ്ടം സംഭവിച്ചതിന്റെ അടിസ്ഥാനത്തിലാണ് നഗരസഭ അടിയന്തര നടപടി. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ഗൂഡലായില്‍ നിന്ന് ഉത്ഭവിക്കുന്ന തോടിന്റെ നവീകരണ പ്രവൃത്തികള്‍ ആരംഭിക്കുമെന്നും എല്ലാ ഡ്രെയിനേജുകളും, തോടും വൃത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.