മടക്കിമലക്കും പുളിയാര്‍ മലക്കും ഇടയിലായി സ്വകാര്യ ബസ്സും, ട്രാവലറും കൂട്ടിയിടിച്ചു. പടിഞ്ഞാറത്തറ – വെണ്ണിയോട് – കല്‍പ്പറ്റ സര്‍വ്വീസ് നടത്തുന്ന എം.വി ആന്റ് സണ്‍സ് ബസ്സും, എതിരെ വന്ന ട്രാവലറുമാണ് കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ കല്‍പ്പറ്റയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലോത്സവത്തില്‍ പങ്കെടുക്കാനായി പോയ വിദ്യാര്‍ത്ഥികളാണ് ട്രാവലറിലുണ്ടായിരുന്നതെന്ന് പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നു. അപകടത്തെ തുടര്‍ന്ന് തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.