തളിപ്പുഴ പൂക്കോട് കുന്നില്‍ ആദിവാസി ഭവന നിര്‍മാണ പദ്ധതിക്കായി കുന്നിടിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി പരിസ്ഥിതി സംഘടനകള്‍ രംഗത്ത്.സംഭവത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ശക്തമായി പോരാടുമെന്നും സ്ഥലം സന്ദര്‍ശിച്ച ശേഷം പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
വൈത്തിരി പഞ്ചായത്ത് തളിപ്പുഴ പൂക്കോട് കുന്നില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ആദിവാസി ഭവന നിര്‍മാണ പദ്ധതിയുടെ പേരിലാണ് വ്യാപകമായി കുന്നിടിച്ച് നിരത്തിയത്.ആദിവാസികള്‍ക്ക് വേണ്ടിയെന്ന പേരില്‍ 2003-ല്‍ ആരംഭിച്ച ഭവന നിര്‍മാണ പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല.വീടുകളുടെപണി നിര്‍ത്തി വെച്ചിരിക്കുകയാണ്.അതിനിടയിലാണ് വീടുകള്‍ക്കു വേണ്ടി ജെ സി ബി ഉപയോഗിച്ച് വ്യാപകമായി കുന്ന ഇടിച്ചു നിരത്തിയത്.ഈ ഭാഗം ഉള്‍പ്പെടെയുള്ള 75 ഏക്കറോളം പരിസ്ഥിതി ദുര്‍ബല പ്രദേശമായി പ്രഖ്യാപിച്ചതാണ്. കൂടാതെ കഴിഞ്ഞ രണ്ട് പ്രളയങ്ങള്‍ക്ക് ശേഷം വൈത്തിരി പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് കര്‍ശന നിയന്ത്രണമാണുള്ളത്.നിര്‍മാണ പ്രവര്‍ത്തികള്‍ക് അനുമതികള്‍ നല്‍കുന്നുണ്ടെന്നും ഇത് നമുക്കും നമ്മുടെ വരും തലമുറയ്ക്കും വലിയ നഷ്ടങ്ങള്‍ ഉണ്ടാകുമെന്നുമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നത്.കൂടാതെ സംഭവവുമായി തങ്ങള്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും ഈ പ്രദേശത്തെ യഥാര്‍ത്ഥ പ്രശ്നം ഉദ്യാഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ഇവര്‍ പറഞ്ഞു