കര്‍ഷകന്റെ തോട്ടം കയ്യേറി വനപാലകര്‍ ജണ്ടകെട്ടി

0

കര്‍ഷകന്റെ തോട്ടം കൈയ്യേറി വനംവകുപ്പ് ജണ്ട കെട്ടി കെട്ടിയത് പ്രതിഷേധക്കാര്‍ തടഞ്ഞു. അമ്മാനി ചെട്ടിയാര്‍ മഠം ടി എന്‍ ശശി ലളിതകുമാരി ദമ്പതികളുടെ ഒരേക്കര്‍ കാപ്പിതോട്ടത്തില്‍ കയറിയാണ് വനം വകുപ്പ് സ്വന്തം ഭൂമിയാണെന്ന് അവകാശപ്പെട്ട് ജണ്ട കെട്ടിയത്.രണ്ട് ജണ്ട കെട്ടുകയും മൂന്നാമത് തുടങ്ങിയപ്പോഴേക്കും സ്ഥലം ഉടമയും നാട്ടുകാരും അറിഞ്ഞ് സ്ഥലത്തെത്തി നിര്‍മ്മാണം തടഞ്ഞു.

1960ല്‍ സ്വകാര്യ വ്യക്തിയില്‍ നിന്നാണ് ഒരേക്കര്‍ നിലം കുടുംബം വാങ്ങിയത്. വനം വകുപ്പിന്റെ റീസര്‍വ്വേ പലതവണ നടത്തിയിട്ടും ഒരു കൈയ്യേറ്റവും കണ്ടെത്താത്ത ഭൂമിയിലാണ് മുന്നറിയിപ്പില്ലാതെ വനം വകുപ്പ് അവകാശം സ്ഥാപിച്ച് ഭൂമിയില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിക്കുന്നതെന്ന് ശശി പറഞ്ഞു. നിരവധി തവണ പട്ടയത്തിന് അപേക്ഷിച്ചിട്ടും ലഭിച്ചില്ലെന്നും ഇവര്‍ പറഞ്ഞു. വര്‍ഷങ്ങളോളം കൈവശം വെച്ച് അനുഭവിക്കുന്ന ഭൂമി ഒരു കാരണവശാലും വിട്ട് കൊടുക്കില്ലെന്നും നിയമത്തിന്റെ വഴിയില്‍ നീങ്ങുമെന്നും കുടുംബം പറഞ്ഞു. പിന്‍തിരിപ്പന്‍ വാദങ്ങള്‍ നിരത്തി കര്‍ഷകനെ ഇറക്കി വിടാന്‍ ശ്രമിച്ചാല്‍ ശക്തമായ പ്രക്ഷോഭം നടത്താനാണ് നാട്ടുകാരുടെ തീരുമാനം. മുന്നറിയിപ്പില്ലാതെ വനം വകുപ്പ് എടുത്ത നടപടി ചെറുക്കുമെന്ന് പൊതുപ്രവര്‍ത്തകരും പറഞ്ഞു

Leave A Reply

Your email address will not be published.

error: Content is protected !!