സുല്‍ത്താന്‍ബത്തേരി ഉപജില്ലാ കലോത്സവത്തിന് നാളെ അസംപ്ഷന്‍ സ്‌കൂളില്‍ തിരിതെളിയും. എട്ട് വേദികളിലായി മൂന്ന് ദിവസത്തെ പരിപാടിയില്‍ 3500 വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും.ഉപജില്ലാകലോല്‍സവത്തിന്റെ സ്റ്റേജിന മത്സരങ്ങള്‍ക്കാണ് നാളെ ബത്തേരി അസംപ്ഷന്‍ സ്‌കൂളില്‍ അരങ്ങുണരുന്നത്. അസംപ്ഷന്‍ സ്‌കൂളിലെ അഞ്ചുവേദികളിലും ബത്തേരി ടൗണ്‍ഹാള്‍, ലയണ്‍സ് ഹാള്‍, ലറ്റില്‍ ഫ്ളവര്‍ നഴ്സറി സ്‌കൂള്‍ എന്നീ മൂന്നുസ്റ്റേജുകളിലുമായാണ് മല്‍സരം. കലോല്‍സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തീയായതായി ജനറല്‍ കണ്‍വീനര്‍ ജോണ്‍സണ്‍ തൊഴുത്തിങ്കല്‍ പറഞ്ഞു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കലോല്‍വസത്തില്‍ 226 ഇനങ്ങളില്‍ സബ്ജില്ലയിലെ 130 സ്‌കൂളില്‍ നിന്നായി 3500 -ാളം കുട്ടികലാകാരന്‍മാരും കലാകാരികളുമാണ് മാറ്റുരയ്്ക്കും. നാളെ രാവിലെ 9മണിക്ക് എ ഇ ഒ എന്‍ ഡി തോമസ് പതാക ഉയര്‍ത്തുന്നതോടെ മല്‍സരങ്ങള്‍ക്ക് തുടക്കമാകും.
Sign in
Sign in
Recover your password.
A password will be e-mailed to you.