പ്രളയ ദുരന്തത്തില്‍ നിന്ന് കരകയറാന്‍ സമൂഹം മുന്‍കൈ എടുത്ത് നടത്തുന്ന ഇടപെടലുകള്‍ മാതൃകാ പരമാണെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി.ബത്തേരി താലൂക്കില്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന 54 പട്ടിക വര്‍ഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പുല്‍പ്പള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ശിലാസ്ഥാപന ചടങ്ങില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. നാടിന്റെ അതിജീവനത്തിന് കൂട്ടായ പരിശ്രമമാണ് വേണ്ടതെന്ന് രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ജനകീയ പിന്തുണ സര്‍ക്കാരിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നുണ്ട്. നല്‍കുന്ന സഹായങ്ങള്‍ അര്‍ഹതയുള്ളവരുടെ കൈകളില്‍ തന്നെ എത്തുന്നുണ്ടെന്ന് അധികൃതര്‍ ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു. പുല്‍പ്പള്ളി പഞ്ചായത്തിലെ പാളക്കൊല്ലി കോളനിയിലെ 35 കുടുംബങ്ങള്‍ക്ക് കൊട്ടമുരട്ട് കോളനിയിലെ ആറ് കുടുംബങ്ങള്‍ക്കും പൂതാടി,നൂല്‍പ്പുഴ,മീനങ്ങാടി പഞ്ചായത്തുകളിലെ 13 കുടുംബങ്ങള്‍ക്കുമാണ് വീട് നിര്‍മ്മിക്കുന്നത്. ജില്ലാ കളക്ടര്‍ എ ആര്‍ അജയകുമാര്‍, പഞ്ചായത്ത് പ്രസിഡന്റ് റ്റി എസ് ദീലിപ് കുമാര്‍,പുല്‍പ്പള്ളി ഗ്രാപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ജെ പോള്‍ മണി ഇയ്യമ്പത്ത് തുടങ്ങിയവരും വിവിധ രാഷ്ട്രിയ പാര്‍ട്ടി പ്രതിനിധികളും സംസാരിച്ചു.