ദിലീപിന്റെ ജന്മദിനം സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം
ജനപ്രിയ നായകനായ ദിലീപിന്റെ ജന്മദിനം വയനാട് ജില്ലാ ദിലീപ് ഫാന്‍സ് അസോസിയേഷന്‍ എമ്മാവൂസ് വില്ല സ്‌പെഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം കേക്ക് മുറിച്ചും ആടിയും പാടിയും ആഘോഷിച്ചു. വിദ്യാര്‍ഥികള്‍ക്കായി വിഭവസമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു. ആഘോഷങ്ങള്‍ക്ക് ഭാരവാഹികളായ അമല്‍ ഷാജി, അബ്ബാസ്, ഫായിസ്, സബിന്‍, രാജേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.