സൗജന്യ ക്യാന്‍സര്‍ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ഭാരതീയ ചികിത്സാ വകുപ്പും, നാഷണല്‍ ആയുഷ് മിഷനും, ഗവ. ആയുര്‍വേദ ആശുപത്രി ദ്വാരകയും മലബാര്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ദേശീയ ആയുര്‍വേദ വാരാഘോഷത്തോടനുബന്ധിച്ച് സ്ത്രീകള്‍ക്കുള്ള സൗജന്യ ക്യാന്‍സര്‍ പരിശോധന ക്യാമ്പും ബോധവല്‍ക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഉഷാ വിജയന്‍ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നജുമുദ്ദീന്‍ മൂടമ്പത്ത് അദ്ധ്യക്ഷനായിരുന്നു.
സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍മാരായ ശ്രീമതി ആമിന അവറാന്‍, ശ്രീമതി ആഷ മെജോ, ശ്രീ ജില്‍സണ്‍ തുപ്പുംകര, വാര്‍ഡ് മെമ്പര്‍ ശ്രീമതി സുബൈദ പുളിയോടില്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.പി. രാംകുമാര്‍, ഡോ എന്‍.സുരേഷ് കുമാര്‍, ആയുഷ് ഗ്രാമം മെഡിക്കല്‍ ഓഫീസര്‍ ഡോ. സിജോ കുര്യാക്കോസ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. മെഡിക്കല്‍ ഓഫിസര്‍(പ്രസൂതി തന്ത്രം) ഡോ. ശ്രുതി ഇ.ജെ, ഡോ. ഹര്‍ഷ എന്നിവരുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസ്സും മെഡിക്കല്‍ ക്യാമ്പും നടത്തി. ആയുര്‍വേദത്തെക്കുറിച്ചുള്ള പോസ്റ്റര്‍ പ്രദര്‍ശനവും ഇതിന്റെ ഭാഗമായി നടത്തി.