രാമനായി ഹൃത്വിക്, രാവണൻ ആയി പ്രഭാസ്; രാമായണം ഒരുങ്ങുന്നു

0

ആമിർ ഖാൻ നായകനായ ദങ്കൽ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ സംവിധായകൻ ആണ് നിതേഷ് തിവാരി. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയമാണ് ഈ ചിത്രം നേടിയെടുത്തത്. അതിനു ശേഷം അദ്ദേഹം സംവിധാനം ചെയ്ത ചിച്ചൊരെ എന്ന ചിത്രവും ഇപ്പോൾ ഗംഭീര പ്രേക്ഷക പ്രതികരണം നേടി സൂപ്പർ ഹിറ്റിലേക്ക് കുതിക്കുകയാണ്. സുശാന്ത് സിങ് നായക വേഷത്തിൽ എത്തിയിരിക്കുന്ന ഈ ചിത്രം ഇതിനോടകം 100 കോടി രൂപക്ക് മുകളിൽ കളക്ഷൻ നേടി കഴിഞ്ഞു. ഇപ്പോഴിതാ രാമായണം ത്രീഡിയിൽ ഒരുക്കാനുള്ള തയ്യാറെടുപ്പിൽ ആണ് നിതേഷ് തിവാരി. മൂന്നു ഭാഗങ്ങൾ ആയാവും ഈ ചിത്രം എത്തുക എന്നുള്ള റിപ്പോർട്ടുകൾ നേരത്തെ വന്നിരുന്നു. ചിത്രത്തിലെ താര നിരയെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഒന്നും ഇതുവരെ വന്നിട്ടില്ല എങ്കിലും ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ പറയുന്നത് സൂപ്പർ താരം ഹൃത്വിക് റോഷൻ ആവും ഇതിൽ രാമൻ ആയി എത്തുക എന്നാണ്.

 


വില്ലൻ കഥാപാത്രം ആയ രാവണൻ ആയി അഭിനയിക്കാൻ ബാഹുബലി താരം പ്രഭാസിനെ ആണ് നിതേഷ് തിവാരി നോക്കുന്നത് എന്നും സൂചനകൾ ഉണ്ട്. സീത ആയി അഭിനയിക്കുക ദീപിക പദുക്കോൺ ആവും എന്നും ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നു. നിതേഷ് തിവാരിയോടൊപ്പം മറ്റൊരു പ്രമുഖ ബോളിവുഡ് സംവിധായകനും ഈ ചിത്രവുമായി സഹകരിക്കും എന്നും വാർത്തകൾ വരുന്നുണ്ട്. ഏതായാലും ഈ ചിത്രത്തിന്റെ താര നിരയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികം വൈകാതെ തന്നെ പുറത്തു വരും എന്ന പ്രതീക്ഷയിൽ ആണ് ആരാധകരും സിനിമാ പ്രേമികളും.

Leave A Reply

Your email address will not be published.

error: Content is protected !!