ജില്ലാ ആശുപത്രിയില്‍ 24 മണിക്കൂറും ശുദ്ധീകരിച്ച ചുടുവെള്ളവും തണുത്ത വെള്ളവും

0

മാനന്തവാടി ജില്ലാ ആശുപത്രിക്ക് വൈ.എം.സി.എ.യുടെ വക വാട്ടര്‍ കിയോസ്‌ക്ക് സംവിധാനം. കിയോസ്‌ക്ക് സ്ഥാപിക്കല്‍ ചടങ്ങ് 25 ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മാനന്തവാടി വൈ.എം.സി.എ.യുടെ ജനസേവന പദ്ധതിയുടെ ഭാഗമായാണ് ശുദ്ധീകരിച്ച ചുടുവെള്ളവും തണുത്ത വെള്ളവും 24 മണിക്കൂറും ലഭ്യമാകുന്ന വാട്ടര്‍ഫ്യൂരിഫെയര്‍ സംവിധാനമാണ് ഒരുക്കി നല്‍കുന്നത്. 25 ഉച്ചക്ക് 12 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിക്കും വാര്‍ത്താ സമ്മേളനത്തില്‍ വൈ.എം.സി.എ.ഭാരവാഹികളായ പ്രെ: ചാക്കോച്ചന്‍ വട്ടമറ്റം, എം.കെ.പാപ്പച്ചന്‍, എന്‍.വി ജോര്‍ജ്, തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

error: Content is protected !!