വനിത കമ്മീഷനെ വീണ്ടും സമീപിക്കുമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍

0

ഹിയറിംഗിന് ഹാജരാവാതിരുന്നത് മന:പൂര്‍വ്വമല്ലെന്നും സിസ്റ്റര്‍ പറഞ്ഞു. സ്വമേധയാ കേസെടുത്തിട്ടും കമ്മീഷന് മുന്‍പില്‍ ഹാജരായില്ല എന്ന വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനന്റെ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു സിസ്റ്റര്‍ ലൂസി കളപ്പുര.മുന്‍പ് വിവിധയിടങ്ങളില്‍ കൊടുത്ത പരാതികളില്‍ കാര്യമായ നടപടിയുണ്ടാകാത്തത് മാനസികമായി തന്നെ തളര്‍ത്തിയിരുന്നു. വനിത കമ്മീഷന്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ തനിക്ക് ഒപ്പം ഉണ്ടാവുമെന്നു തന്നെയാണ് വിശ്വസിക്കുന്നത്.കമ്മീഷന്‍ അധ്യക്ഷയോട് നേരിട്ട് ഹാജരാവാതിരുന്ന സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തുമെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് കമ്മീഷന്‍ മുന്‍പാകെ പരാതികള്‍ ബോധിപ്പിക്കാന്‍ നേരിട്ട് നാല് തവണ അവസരം നല്‍കിയിട്ടും ഹാജരാകാത്തതിനാല്‍ ഇവരുടെ കേസ്സ് അവസാനിപ്പിച്ചതായി വനിത കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ വയനാട്ടിലെ സിറ്റിംഗിനിടെ വ്യക്തമാക്കിയിരുന്നു

Leave A Reply

Your email address will not be published.

error: Content is protected !!