രാത്രിയാത്രാ നിരോധനം ശാസ്ത്രമേളയിലും
രാത്രിയാത്രാ നിരോധനം ബദല്‍ നിര്‍ദ്ദേശവുമായി മീനങ്ങാടി ഗവ: ഹയര്‍ സെക്കണ്ടറി മെഗാ വൈല്‍ഡ് ലൈഫ് സെക്യൂരിറ്റി സിസ്റ്റവുമായാണ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളായ കമലേഷ്‌കുമാറും, അനാമികയും മേളക്കെത്തിയത്.
ദേശീയപാതയിലെ മൃഗങ്ങളുടെ സുരക്ഷിതത്വം ഒപ്പം സഞ്ചാരസ്വാതന്ത്രവും നിര്‍ദ്ദേശങ്ങളായി അവതരിപ്പിച്ചാണ് ഇരുവരും മേളയിലെത്തിയത്. വന്യമൃഗങ്ങള്‍ പാതയോരതെത്തുമ്പോള്‍ സിഗ്‌നല്‍ ലഭിക്കുന്നതും അത്തരം സമയങ്ങളില്‍ ചെക്ക് പോസ്റ്റുകള്‍ ഓട്ടോമാറ്റിക്കായി അടയുന്നതും വനത്തില്‍ തീപിടുത്തമുണ്ടാകുമ്പോള്‍ വനത്തില്‍ സ്ഥാപിച്ച പൈപ്പില്‍ നിന്നും ഓട്ടോമാറ്റിക്കായി വെള്ളം പമ്പ് ചെയ്യുന്നതും ദേശീയ പാതയിലൂടെ പോകുന്ന വാഹനങ്ങളുടെ ഭാരവും എണ്ണവും ഒപ്പം മഴയുടെ അളവുമെല്ലാം കൃത്യമായി ലഭിക്കുന്ന കണ്ടുപിടുത്തമാണ് മീനങ്ങാടി ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ +2 വിദ്യാര്‍ത്ഥികള്‍ മേളയില്‍ അവതരിപ്പിച്ചത്.