സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു.
ബത്തേരിയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. ഫെയര്‍ലാന്റില്‍ പുതിയ ആശുപത്രി ബ്ലോക്കിന് സമീപത്താണ് ഏഴുനില കെട്ടിടത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്. നബാര്‍ഡ് അനുവദിച്ച 25 കോടിരൂപ ചെലവഴിച്ചാണ് പുതിയ ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നത്.
ആരോഗ്യരംഗത്ത് വലിയകുതിച്ചു ചാട്ടത്തിനാണ് ബത്തേരി ഒരുങ്ങുന്നത്. ജില്ലയ്ക്ക് അനുവദിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നിര്‍മ്മാണം ബത്തേരിയില്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്.നബാര്‍ഡ് അനുവദിച്ച 25 കോടി രൂപ ചെലവഴിച്ചാണ് ആശുപത്രി നിര്‍മ്മിക്കുന്നത്. ഏഴുനില വരുന്ന കെട്ടിടത്തിന്റെ മൂന്നുനിലയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ബത്തേരി ഫയര്‍ലാന്റിലെ പുതിയ ആശുപത്രി കെട്ടിടത്തിന് സമീപമാണ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി നിര്‍മ്മിക്കുന്നത്. ആശുപത്രിയുടെ നിര്‍മ്മാണം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ആശുപത്രി പ്രവര്‍ത്തനം ആരംഭിക്കതോടെ ജില്ലയുടെ ആരോഗ്യമേഖലകളിലെ പ്രശ്നങ്ങള്‍ പരിഹാരമാവുമെന്നാണ് പ്രതീക്ഷ.