കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേനെ നടപ്പിലാക്കുന്ന കേരള റിസര്‍വ്വോയര്‍ ഫിഷറീസ് ഡവലപ്പ്‌മെന്റ് പ്രൊജക്ടിന്റെ ഭാഗമായി ബാണാസുര സാഗര്‍ റിസര്‍വ്വോയറില്‍ 12.77 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കല്‍പ്പറ്റ നിയോജക മണ്ഡലം എം എല്‍ എ, സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പ് മുഖേനെ നടപ്പിലാക്കുന്ന കേരള റിസര്‍വ്വോയര്‍ ഫിഷറീസ് ഡവലപ്പ്‌മെന്റ് പ്രൊജക്ടിന്റെ ഭാഗമായി ബാണാസുര സാഗര്‍ റിസര്‍വ്വോയറില്‍ 12.77 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കല്‍പ്പറ്റ നിയോജക മണ്ഡലം എം എല്‍ എ, സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ അദ്ധ്യക്ഷയായിരുന്നു. ജലസംഭരണികളുടെ ഉല്‍പ്പാദന ക്ഷമത കൂട്ടാനും ആദിവാസി വിഭാഗത്തില്‍പ്പെട്ട സഹകരണ സംഘം വഴി നിരവധി പേര്‍ക്ക് ജീവനോപാധിയാവാനും മത്സ്യക്കുഞ്ഞ് നിക്ഷേപം വഴി സാധിക്കും.കാര്‍പ്പ് ഇനത്തില്‍പ്പെട്ട 12.77 ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് ബാണാസുര സാഗര്‍ റിസര്‍വ്വോയറില്‍ നിക്ഷേപിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി, തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ ആന്റണി, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി നൗഷാദ്, മറ്റ് ജനപ്രതിനിധികളായ കെ വി സന്തോഷ്, കെ മിനി, അനില തോമസ്, ജിന്‍സി സണ്ണി, ടോം തോമസ്, ഉഷ വര്‍ഗ്ഗീസ്, ബാണാസുര സാഗര്‍ അസി എക്‌സികൂട്ടീവ് എഞ്ചിനിയര്‍ മനോഹരന്‍, ഹെഡ് ക്ലാര്‍ക്ക് ടി ബിന്ദു, സി രാജു, കെ ഡി പ്രിയ, ജ്വാല രാമന്‍കുട്ടി, ഷമീം പാറക്കണ്ടി, പി വിജയകുമാര്‍, പി എ സണ്ണി, ആന്റണി, രാജി ഹരീന്ദ്രനാഥ്, വി എം സ്വപ്ന, പി കെ മനോജ്, ധന്യ എടവക, ടി കെ ജ്യോസ്‌ന തുടങ്ങിയവര്‍ സംബന്ധിച്ചു. അസി. ഡയരക്ടര്‍ എം ചിത്ര സ്വാഗതവും അസി. എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ സി ആഷിഖ്ബാബു നന്ദിയും പറഞ്ഞു