സര്‍വ്വീസ് മേഖലയില്‍ ഇച്ഛാശക്തിയുള്ള സംഘടനയാണ് ആവശ്യം വിജയന്‍ ചെറുകര
സര്‍വ്വീസ് മേഖലയില്‍ ഇച്ഛാശക്തിയുള്ള സംഘടനയാണ് ആവശ്യമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര.കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേളനം മാനന്തവാടി ഗ്രീന്‍സ് റസിഡന്‍സിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരികുകയായിരുന്നു അദ്ദേഹം.ജില്ലാ പ്രസിഡന്റ് കെ.ഷമീര്‍ അദ്ധ്യക്ഷത വഹിച്ചു. എ.ഡി.എം കെ.എം.രാജു ഉപഹാര സമര്‍പ്പണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.സുരേഷ് കുമാര്‍ സംഘടന റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി ആര്‍.സിന്ധു പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു .ഇജെ.ബാബു, ജോണി മറ്റത്തിലാനി, സുകേശന്‍ ചൂലിക്കാട്, വി.വി.ആന്റണി, എന്‍.കെ.ഷിബു, എം.കെ.രാമകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു