മദ്യവില്പനശാല അടച്ചു പൂട്ടണം : ഗാന്ധിദര്‍ശന്‍ വേദി ജില്ലാ കമ്മിറ്റി
വള്ളിയൂര്‍ക്കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്പനശാല അടച്ചു പൂട്ടണമെന്ന് ഗാന്ധിദര്‍ശന്‍ വേദി ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആദിവാസി ക്ഷേമത്തിനു വേി ജില്ലയെ മദ്യ വിമുക്തമാക്കണമെന്നാവശ്യപ്പെട്ട് 638 ദിവസമായി മാനന്തവാടിയില്‍ ആദിവാസി അമ്മമാര്‍ നടത്തുന്ന സമരം കില്ലെന്നു നടിക്കരുത്. മദ്യപാനം ആദിവാസി കോളനികളിലെ ജീവിതം ദുരിതപൂര്‍ണമാക്കുകയാണ്. ആദിവാസി അമ്മമാര്‍ നടത്തുന്ന സമരത്തിനു പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഗാന്ധി ദര്‍ശന്‍ വേദി തീരുമാനിച്ചിട്ടു്. മദ്യവില്പനശാല അടച്ചു പൂട്ടാനുള്ള നടപടിസ്വീകരിക്കണമെന്നാവശ്യപ്പെട്ട് എക്‌സൈസ് മന്ത്രിക്ക് നിവേദനം നല്‍കിയതായും ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഫാ. മാത്യു കാട്ടറാത്ത്, വൈസ് പ്രസിഡന്റ് മംഗലശ്ശേരി മാധവന്‍, സെക്രട്ടറി എം.പി. ചന്ദ്രശേഖരന്‍ നായര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു