വീടില്ലാത്ത കുടുംബങ്ങള്‍ക്ക് ഭൂമി സൗജന്യമായി നല്‍കി ദമ്പതികള്‍ മാതൃകയായി

0

വീടില്ലാതെ ദുരിത ജീവിതം നയിച്ച കുടുംബങ്ങള്‍ക്ക് ഭൂമി സൗജന്യമായി നല്‍കി ദമ്പതികള്‍ മാതൃകയായി. മാനന്തവാടി സ്വദേശികളായ മുട്ടത്തില്‍ മാത്യു, സാന്ദ്ര എന്നിവരാണ് പാതിരിയില്‍ നാല് സെന്റ് വീതം രണ്ട് കുടുംബങ്ങള്‍ക്ക് നല്‍കിയത്.
സ്വന്തമായി വീടില്ലാതെ കഴിഞ്ഞിരുന്ന പൂവത്തിങ്കല്‍ രേഖ, നിഷ മണികണ്ഠന്‍ എന്നിവര്‍ക്കാണ് വീട് വെക്കുന്നതിനായി സൗജന്യമായി ഭൂമി നല്‍കിയത്. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.ദിലീപ്കുമാര്‍ ഭൂമി ദാനം ചെയ്തവരെ ആദരിച്ചു. മുള്ളന്‍കൊല്ലി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ഭൂമിയുടെ രേഖകള്‍ കൈമാറല്‍ ജില്ലാപ്പഞ്ചായത്ത് അംഗം വര്‍ഗീസ് മുരിയന്‍കാവില്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിവരാമന്‍ പാറക്കുഴി, ബ്ലോക്ക്പ്പഞ്ചായത്ത് അംഗങ്ങളായ മേഴ്‌സി ബെന്നി, ഷിനു കച്ചിറയില്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പി,കെ. സുരേഷ്, ബിജു പുലക്കുടി, മോളി ജോസ്, ജോര്‍ജ് മണ്ഡപത്തില്‍, പത്മകുമാരി, ഗീത, ബിജു മുപ്രാപ്പുള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു

Leave A Reply

Your email address will not be published.

error: Content is protected !!