ശാസ്ത്ര വിപ്ലവവുമായി ജില്ലാ ശാസ്ത്രമേള
സംസ്ഥാനത്ത് ആദ്യമായി ശാസ്ത്രമേളയിലെ മത്സരങ്ങള്‍ വെബ്ബ് ക്യാമറയില്‍ പകര്‍ത്തുന്നു. വെബ്ക്യാമറയില്‍ മത്സരങ്ങള്‍ പകര്‍ത്തുന്ന സാങ്കേതീക വിപ്ലവത്തിനാണ് ആറാട്ടുതറയില്‍ ഇന്നാരംഭിച്ച രണ്ട് ദിവസത്തെ ജില്ലാ ശാസ്ത്രമേള സാക്ഷ്യം വഹിക്കുന്നത്. മേളയിലെ മത്സരങ്ങള്‍ തല്‍സമയം വെബ്ബ് ക്യാമറ ഒപ്പിയെടുക്കും. ഇത് ഒരോ അരമണിക്കുറിലും ലാപ്പ് ടോപ്പില്‍ സേവ് ചെയ്യാന്‍ സാധിക്കും.കേരള ഇന്‍ഫ്ര സ്ട്രെച്ചര്‍ & ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ സ്‌കൂളുകള്‍ക്കായി വിതരണം ചെയ്ത വെബ്ബ് ക്യാമറ ഉപയോഗിച്ചാണ് മത്സരങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുന്നത്. കൈയ്റ്റ് വികസിപ്പിച്ചെടുത്ത ഉബുണ്ടു ചീസ് വെബ്ബ് ക്യാം ബൂത്ത് സോഫ്റ്റ് വെയര്‍ സംവിധാനത്തിലാണ് ദൃശ്യങ്ങള്‍ ലാപ്പ് ടോപ്പില്‍ സേവ് ചെയ്യുന്നത്.സംസ്ഥാനത്ത് തന്നെ ആദ്യമായാണ് മേളകളില്‍ ഇത്തരം വെബ്ബ് ക്യാമകള്‍ തല്‍സമയം ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. ജില്ലാ മേളയില്‍ ആദ്യമായാണ് ഇത്തരം സംവിധാനമെന്ന് വിദ്യഭ്യാസ ജില്ലയുടെ ചാര്‍ജ് വഹിക്കുന്ന സി.മുഹമദലി പറഞ്ഞു.വെബ്ബ് ക്യാമറ സംവിധാനം വിധി നിര്‍ണ്ണയത്തില്‍ പരാതികള്‍ ഉയരുമ്പോള്‍ വ്യക്തത വരുത്തുന്നതിനും മറ്റ് അപാകതകള്‍ പരിഹരിക്കുന്നതിനും ഉപകരിക്കും. കൂടാതെ മേള നടക്കുന്ന സ്‌കൂളും പരിസരവും സി.സി,.ടി.വി നിരീക്ഷണത്തിലെന്നതും ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്.