ടെന്നീസ് ബോള്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യന്‍ ടീമിലേക്ക് ഗീതുവും

0

ഇന്തോ – നേപ്പാള്‍ സ്‌പോര്‍ട്ട് സ് ഡവലപ്പ്‌മെന്റ് അസോസിയേഷന്‍ ഡിസംമ്പര്‍ 29 മുതല്‍ പോക്കാറയില്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ടെന്നീസ് ബോള്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പിന് ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കേരളത്തിലെ ഏക വനിത താരമായി മാനന്തവാടി ജി വി എച്ച് എസ് എസ് പ്‌ളസ് ടു വിദ്യാര്‍ത്ഥിനി ഗീതു.കഴിഞ്ഞ മാസം മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ വെച്ച് നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് ടെന്നീസ് ബോള്‍ ക്രിക്കറ്റ് ജൂനിയര്‍ വനിതാ സംസ്ഥാന ടീമിന്റ് ക്യാപ്റ്റന്‍ കൂടിയായ ഗീതുവിനെ ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുത്തത്. സീനിയര്‍ വനിതകളുടെ ഇന്ത്യന്‍ ടീം അംഗമായാണ് നേപ്പാളില്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുക. എട്ടാം ക്‌ളാസ്സില്‍ പടിക്കുമ്പോള്‍ ജില്ലാ ക്രിക്കറ്റ് ടീം അംഗമായ ഗീതു പിന്നീട് ഈ രംഗത്ത് ശ്രദ്ധ പതിപ്പിച്ചിരുന്നില്ല. എന്നാല്‍ കേരള ക്രീക്കറ്റ് അസോസിയേഷന്‍ മീനങ്ങാടി കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ക്യാമ്പിലൂടെയാണ് ഗീതു ടെന്നീസ് ബോള്‍ ക്രിക്കറ്റിലേക്ക് തിരിച്ചെത്തുനത്. ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ ക്‌ളര്‍ക്കായ എടവക പാതിരിച്ചാല്‍ അനന്യയില്‍ പി സി സന്തോഷിന്റയും എം ബിന്ദുവിന്റയും മകളാണ് ഗീതു.
ഇന്ത്യയില്‍ കേരളമുള്‍പ്പെടെ നാല് സംസ്ഥാനങ്ങള്‍ മാത്രം ടെന്നീസ് ബോള്‍ ക്രിക്കറ്റിന് അംഗീകാരം നല്‍കാത്തതാണ് ഗീതുവിനെയും കുടുംബത്തെയും അലട്ടുന്ന പ്രശ്‌നം. നേപ്പാളില്‍ പോയി വരാനുള്ള ഭാരിച്ച പണം കണ്ടെത്താനുള്ള ഓട്ടത്തിലാണ് ഈ കുടുംബം. ടെന്നീസ് ബോള്‍ ക്രിക്കറ്റിനെ കേരളം അംഗീകരിക്കാത്തത് നിരവധി താരങ്ങളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്നതായും ഗീതുവിനും പിതാവിനും നേപ്പാളില്‍ പോകാനുള്ള പണം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഗീതുവിന്റ് പരിശീലകനും വാളേരി സ്‌കൂള്‍ കായിക അധ്യാപകനുമായി കെ വി സജി പറഞ്ഞു. മാനന്തവാടി സ്‌ക്കൂളിലെ തന്നെ വിദ്യാര്‍ത്ഥികളായ ഷിയ തോമസും , സാറാ മനോജും കേരള സബ്ബ് ജൂനിയര്‍ വനിതാ ടീമീ ലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. യു പിയില്‍ നടക്കുന്ന ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനുള്ള പണം കണ്ടെത്താനുള്ള തത്രപ്പാടിലാണ് ഈ സംസ്ഥാന താരങ്ങളും

Leave A Reply

Your email address will not be published.

error: Content is protected !!