വലിയ മനുഷ്യര്‍ ചെറിയ മനുഷ്യര്‍ക്കെതിരെ
വിധവയായ വീട്ടമ്മയുടെ വഴി തടസ്സപ്പെടുത്തിയെന്ന് പരാതി. മാനന്തവാടി താഴയങ്ങാടിയിലെ മിനിയാണ് വഴി തടസപ്പെടുത്തിയതെന്ന പരാതിയുമായി എത്തിയത്.നഗരസഭയില്‍ നിന്ന് വീട് ലഭിച്ചിട്ടും ചിലര്‍ വഴി തടസപ്പെടുത്തിയതിനാല്‍ വീട് നിര്‍മ്മാണം മുടങ്ങിയതായി മിനി വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
തന്റെ സ്ഥലത്തേക്കുള്ള വഴിയാണ് ഡോക്ടര്‍മാരുള്‍പ്പെടെ ഒരു സംഘം ആളുകള്‍ തടസപ്പെടുത്തിയിരിക്കുന്നത.് അത് കൊണ്ട് തന്നെ തനിക്ക് നഗരസഭയില്‍ നിന്നും അനുവദിച്ച വീടിന്റെ നിര്‍മ്മാണം നടത്തുവാന്‍ കഴിയുന്നില്ല .സബ്ബ് കളക്ടര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫിസര്‍, നഗരസഭ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ പൊതുവഴിയെന്ന് രേഖമൂലം തരികയും ആധാരങ്ങളില്‍ പൊതുവഴിയെന്ന്് രേഖപ്പെടുത്തിയിയതുമാണ്്.ഈ വഴി പണ്ട് മുതല്‍ ഈ പ്രദേശത്തുകാര്‍ വഴിയായി ഉപയോഗിച്ചു വരുന്നതാണ്. മാനന്തവാടി നഗരസഭ റേഡില്‍ തെരുവുവിളക്കുകളും സ്ഥാപിച്ചിട്ടുണ്ട്. അയല്‍വാസിയായ മുഹമ്മദ്, ഇക്ബാല്‍ എന്നിവരുടെ വീട് നിര്‍മ്മാണവും തടസ്സപ്പെട്ടിരിക്കുയാണന്നും മിനി പറഞ്ഞു. മരണപ്പെട്ട ഭര്‍ത്താവിന്റെ കുടുംബസ്വത്തില്‍ നിന്നും ലഭിച്ച മൂന്ന് സെന്റ് സ്ഥലത്താണ് നഗരസഭയില്‍ നിന്നും വീട് അനുവദിച്ചിരിക്കുന്നത്. വഴി തടസ്സപ്പെട്ടതോടെ വീട് നിര്‍മ്മാണവും തടസപ്പെട്ടതായി മിനി പറഞ്ഞു.നഗരസഭയില്‍ നിന്നും വീട് ലഭിച്ച മറ്റൊരു ഗുണഭോക്തവ് ഇക്ബാലും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.