റബ്ബര്‍ കൃഷിയില്‍ പരിശീലനപരിപാടി സംഘടിപ്പിച്ചു
എസ് സി,എസ് ടി വിഭാഗങ്ങള്‍ക്കായി റബ്ബര്‍ബോര്‍ഡ് വാളാട് എടത്തന കമ്മ്യൂണിറ്റി ഹാളില്‍ റബ്ബര്‍ കൃഷിയില്‍ പരിശീലനപരിപാടി സംഘടിപ്പിച്ചു. മൂന്നു ദിവസത്തെ പരിപാടിയില്‍ സ്ത്രീകളടക്കം ഇരുപത്തി അഞ്ചോളം പേര്‍ പങ്കെടുത്തു. ജില്ലയിലെ രണ്ട് പരിശീലന കേന്ദ്രങ്ങളില്‍ ഒന്ന് എടത്തനയിലാണ്്. പരിശീലനം പൂര്‍ത്തിയാക്കിയ മുഴുവന്‍ അംഗങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. സമാപന ചടങ്ങില്‍ മെമ്പര്‍ കത്രീന മംഗലത്ത് അധ്യക്ഷയായിരുന്നു. റബ്ബര്‍ ബോര്‍ഡ് അസിസ്റ്റന്റ് ഡെവലപ് മെന്റ് ഓഫീസര്‍ പിബി സുരേഷ് ട്രെയിനിങ് വിശദീകരണം നടത്തി. ശശികുമാര്‍ വികെ സര്‍ട്ടിഫിക്കേറ്റ് വിതരണവും, ബിന്ദു വിജയകുമാര്‍ ട്രെയിനിങ് കിറ്റ് വിതരണവും നിര്‍വഹിച്ചു. വാളാട് റബ്ബര്‍ ഉല്‍പ്പാദക സംഘം സെക്രട്ടറി ജോസ് ടി.ടി, വിനില്‍, ദീപ തുടങ്ങിയവര്‍ സംസാരിച്ചു.