കാട്ടാനയുടെ ആക്രമണത്തില്‍ വനം വകുപ്പ് വാച്ചര്‍ക്ക് പരുക്കേറ്റു

0

ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടയില്‍ വനം വകുപ്പ് വാച്ചര്‍ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റു. പുല്‍പ്പളളി ഫോറസ്റ്റ് സ്റ്റേഷനിലെ രാജു സെബാസ്റ്റ്യന്‍ (45) നാണ് പരുക്കേറ്റത്. 2 മണിയോടെ കേണിച്ചിറ കോളേരി ഇരുകണ്ണിയില്‍ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ വച്ച് ആനകളെ തുരത്തുന്നതിനിടെ ആന എടുത്തെറിയുകയായിരുന്നെന്നാണ് പറയുന്നത്. ആക്രമണത്തില്‍ രാജുവിന്റെ നട്ടെല്ലിനും കണ്ണിനും പരുക്കേറ്റു. ഇയാളെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Leave A Reply

Your email address will not be published.

error: Content is protected !!