വര്‍ഷങ്ങള്‍ക്കുശേഷമുള്ള റെക്കോര്‍ഡ് വിലയിലേക്ക് ഉയര്‍ന്ന ഇഞ്ചിക്ക് വിലയിടിഞ്ഞിതും എടുക്കാനാളില്ലാതായതുമാണ് ജില്ലയിലെ ഇഞ്ചികര്‍ഷകരെ പ്രതസന്ധിയിലായിരിക്കുകയാണ്.
രണ്ട് മാസം മുമ്പ് വരെ 9000 രൂപ മുതല്‍ 10500 രൂപവരെ ഒരു ചാക്ക് ഇഞ്ചിക്ക് വില വന്നിരുന്നു. എന്നാല്‍ വിലകുത്തനെ കുറയുകയാണുണ്ടായത്. ഇപ്പോള്‍ അത് 1600 മുതല്‍ 2000 രൂപ വരെയായി കുറഞ്ഞു. വിലകുറവാണങ്കിലും ഇഞ്ചി കൂടുതലായി മറ്റിടങ്ങളിലേക്ക് കയറിപോകാത്തതും ഇഞ്ചിക്കു വ്യാപകമായി പിടിപെടുന്ന രോഗബാധയുമാണ് കര്‍ഷകരെ ഇപ്പോള്‍ ഏറെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഓഗസ്റ്റില്‍ ഉണ്ടായ ശക്തമായ മഴയില്‍ വെള്ളം കയറുകയും പിന്നീട് മഴ ഇടക്കിടയ്ക്ക് പെയ്യുന്നതും ഇഞ്ചിക്ക് രോഗബാധ വ്യാപകമായി പിടിപെടാന്‍ കാരണമായി. ഇതോടെ കേടുവന്ന ഇഞ്ചി നേരത്തെ പറിച്ചൊഴിവാക്കാന്‍ കര്‍ഷകന്‍ നിര്‍ബന്ധിതരാവുകയാണ്. എന്നാല്‍ വെള്ളം കയറിയ ഇഞ്ചി രണ്ട് ദിവസത്തില്‍ കൂടുതല്‍ സൂക്ഷിക്കാന്‍ കഴിയാത്തതിനാല്‍ മാര്‍ക്കറ്റില്‍ വലിയ ഡിമാന്റിലാത്തത് വയനാട്ടിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. ഇതേ അവസ്ഥ തന്നെയാണ് കര്‍ണ്ണാടകയിലും സംഭവിച്ചിരിക്കുന്നത്. നിലവില്‍ ജില്ലയില്‍ 8000 ഹെക്ടര്‍ സ്ഥലത്ത് ഇഞ്ചി കൃഷിയുണ്ടാന്നാണ് പ്രാഥമികമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ മിക്കയിടങ്ങളിലും ഇക്കഴിഞ്ഞ പ്രളയത്തിലും തുടര്‍ന്നുമുണ്ടായ മഴയിലും വെള്ളംകയറി ഇഞ്ചിനശിക്കുന്നതിന് കാരണമായിട്ടുണ്ട്. അതുകൊണ്ടുതന്നെ വന്‍ വിലനല്‍കി വിത്തുവാങ്ങി കൃഷിചെയ്ത കര്‍ഷകര്‍ക്ക് മുടക്കുമുതല്‍പോലും ലഭിക്കാത്ത അവസ്ഥയിലാണ്.