ഭക്ഷ്യമേള സംഘടിപ്പിച്ചു
ലോക ഭക്ഷ്യ ദിനത്തില്‍ വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂള്‍ ഭക്ഷ്യമേള സംഘടിപ്പിച്ചു. വാഴക്കാമ്പ്, ഇല, തണ്ട് പൂവ് തുടങ്ങിയവ കൊണ്ടുണ്ടാക്കിയ വിഭവങ്ങളാണ് വിദ്യാര്‍ഥികള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചത്.മുപ്പതോളം വ്യത്യസ്ത ഇനം വിഭവങ്ങളാണ് കുട്ടികള്‍ മേളയില്‍ ഒരുക്കിയത്. ഫാസ്റ്റ് ഫുഡ് ലേക്ക് ലോകം തിരിയുമ്പോള്‍. നമ്മുടെ ഗുണവും രുചിയും പോഷകമൂല്യമുള്ള. നാടന്‍ വിഭവങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്താന്‍ വേണ്ടിയാണ്. സ്‌കൂള്‍ ഇത്തരമൊരു ഭക്ഷ്യമേള ഒരുക്കിയത്.
വാഴപിണ്ടിയുടെ ജ്യൂസ്, വിവിധ ഇനം ഇലക്കറികള്‍, കൂമ്പു കൊണ്ടും പൂവ് കൊണ്ടും ഉണ്ടാക്കിയ വിഭവങ്ങള്‍. വിവിധയിനം ചമ്മന്തികള്‍, അച്ചാറുകള്‍, ഉപ്പേരികള്‍ തുടങ്ങി മുപ്പതോളം വ്യത്യസ്ത ഇനം വിഭവങ്ങളാണ് കുട്ടികള്‍ മേളയില്‍ ഒരുക്കിയത്. ഭക്ഷ്യമേളയില്‍ വിദ്യാര്‍ഥികള്‍ കൊണ്ടുവന്നത്. ഫാസ്റ്റ് ഫുഡ് ലേക്ക് ലോകം തിരിയുമ്പോള്‍ നമ്മുടെ ഗുണവും രുചിയും പോഷകമൂല്യമുള്ള നാടന്‍ വിഭവങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്താന്‍ വേണ്ടിയാണ് സ്‌കൂള്‍ ഇത്തരമൊരു ഭക്ഷ്യമേള ഒരുക്കിയത്. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ സുരേഷ് മാസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പോഷകമൂല്യമുള്ള നാടന്‍ വിഭവങ്ങളുടെ പ്രാധാന്യത്തെപ്പറ്റിയും ഭക്ഷ്യ സുരക്ഷയെപ്പറ്റിയും ബോധവല്‍ക്കരണ സന്ദേശം നല്‍കി. വിദ്യാര്‍ഥികള്‍ക്ക് വേറിട്ട അനുഭവമായി ഈ പ്രദര്‍ശനം. ഓരോ വിഭവങ്ങളുടെയുംപാചക കുറിപ്പും മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മികച്ച പാചകത്തിന് സമ്മാനവും നല്‍കി.