ബത്തേരിയിലും പരിസര പ്രദേശങ്ങളിലും ശക്തമായ മഴ; അമ്മായിപ്പാലം – മലങ്കര വയല്‍ – വാഴക്കണ്ടി തോട് ദിശമാറിയൊഴുകി. പ്രദേശത്തെ നാലു വീടുകളിലും അംഗന്‍വാടിയിലും വെള്ളം കയറി. തോട് ദിശമാറി ഒഴുകാന്‍ കാരണം സമീപത്തെ സ്വകാര്യ വ്യക്തികള്‍ തോട് മണ്ണിട്ടുനികത്തിയതാണെന്ന് ആരോപണം.കഴിഞ്ഞ ദിവസം വൈകിട്ട് നാലു മണിയോടുകൂടി പെയ്ത ശക്തമായ മഴയിലാണ് അമ്മായി പാലം – മലങ്കരവയല്‍ – വാഴക്കണ്ടി തോട് നിറഞ്ഞ് കവിഞ്ഞ് ദിശമാറി ഒഴുകിയത്. ഇതേ തുടര്‍ന്ന് പ്രദേശത്തെ നാലു വീടുകളിലും അംഗന്‍വാടിയിലും വെള്ളംകയറി.അമ്മായിപ്പാലം പ്രദേശവാസികളായ ശിവരാമന്‍, റഷീദ്, മണി, ബഷീര്‍ എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. കൂടാതെ തോട് കര കവിഞ്ഞതിനെ തുടര്‍ന്ന് മലങ്കരവയല്‍ റോഡും വെള്ളത്തിനടിയിലായി. ഇതോടെ ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെട്ടു. കനത്ത മഴയില്‍ തോട് ദിശമാറി ഒഴുകാന്‍ കാരണം തോടിന് സമീപം സ്ഥലമുള്ള ചില സ്വകാര്യവ്യക്തികള്‍ തോട് മണ്ണിട്ട് നികത്തി കൃഷി ചെയ്തതിനാലാണെന്നാണ് പ്രദേശവാസികളുടെ ആരോപണം. ഇതിനെതിരെ വില്ലേജ് ഓഫീസിലും പോലീസിലും പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് ഇവര്‍. റവന്യൂ ഉദ്യോഗസ്ഥരടക്കം സ്ഥലം സന്ദര്‍ശിച്ചു അന്വേഷണം നടത്തി കൃത്യമായ നടപടിയെടുക്കണമെന്നാണ് ആവശ്യം വരുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.