അടുത്ത വര്‍ഷത്തോടെ കല്‍പ്പറ്റയില്‍ എല്ലാവര്‍ക്കും വീട് ഭവനരഹിതരില്ലാത്ത നഗരസഭ

0

ഭവനരഹിതരില്ലാത്ത നഗരസഭയാകാന്‍ കല്‍പ്പറ്റ നഗരസഭ.അടുത്ത വര്‍ഷത്തോടെ കല്‍പ്പറ്റയില്‍ എല്ലാവര്‍ക്കും വീട്. ഭവനങ്ങളും ഭവന സമുച്ചയങ്ങളും നിര്‍മ്മിച്ചാണ് നഗരസഭ എല്ലാവര്‍ക്കും കിടപ്പാടമൊരുക്കുന്നത്.

സമ്പൂര്‍ണ ഭവന നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അടുത്ത വര്‍ഷത്തോടെ നഗരസഭ പരിധിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് നിര്‍മിച്ചു നല്‍കും. ഭവനങ്ങളും ഭവനസമുച്ചയങ്ങളും നിര്‍മിച്ചാണ് നഗരസഭ എല്ലാവര്‍ക്കും കിടപ്പാടമൊരുക്കുന്നത്. പി എം എ വൈ, ലൈഫ് ഫ്‌ളഡ് എന്നീ വിഭാഗങ്ങളില്‍ ഉള്‍ക്കൊള്ളിച്ച് 821 ഭവനങ്ങളാണ് നഗരസഭയില്‍ നിര്‍മിക്കുന്നത്.പി എം എ വൈയില്‍ 627ഉം ലൈഫില്‍ 194ഉം ഉള്‍പ്പെടുന്നു. 600 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. 301 വീടുകളുടെ താക്കോല്‍ കൈമാറി.പി എം എ വൈ പദ്ധതിയില്‍ നാലു ലക്ഷം രൂപയാണ് ഗുണഭോക്താവിന് അനുവദിക്കുക. ഇതില്‍ ഒന്നരലക്ഷം രൂപ കേന്ദ്ര സര്‍ക്കാറും 50,000രൂപ സംസ്ഥാന സര്‍ക്കാറും രണ്ട് ലക്ഷം രൂപ നഗരസഭയും വഹിക്കും.

Leave A Reply

Your email address will not be published.

error: Content is protected !!