ഭൂദാനത്തെ ഖാദി ബോര്‍ഡിന്റെ നുല്‍ നുല്‍പ്പ് കേന്ദ്രത്തിന്റെ കെട്ടിടത്തിന് അപകട ഭീഷണിയായ പനമുറിച്ച് മാറ്റുന്നതിന്റെ മറവില്‍ 5 ഓളം മരങ്ങള്‍ മുറിച്ച് മാറ്റിയതായി പരാതി വേങ്ങ, മാവ്, പ്ലാവ്, പൊരിയാനി, പുളി തുടങ്ങിയ മരങ്ങളാണ് വനം വകുപ്പിന്റെയോ ധനകാര്യ വകുപ്പിന്റെയോ, ആര്‍ ഡി.ഒയുടെയോ അനുമതിയില്ലാതെ മുറിച്ച് മാറ്റിയത.് ഖാദി ബോര്‍ഡ് അധിക്യതരുടെ അനുമതിയോടെയാണ് മരം മുറിച്ചതെന്നാണ് നാട്ടുകാരോട് പറഞ്ഞത് ഖാദി ബോര്‍ഡിന്റെ 20 സെന്റ് സ്ഥലത്ത് കെട്ടിടം നവീകരണ പ്രവൃത്തി നടത്തുന്നതിന്റെ മറവിലാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റിയത്. അനധികൃതമായി സര്‍ക്കാര്‍ ഭുമിയില്‍ നിന്ന് മരം മുറിച്ചുവെന്ന് അധികൃതര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ രഹസ്യ പരാതിയുടെ അടിസ്ഥാനത്തില്‍ വനം ധനകാര്യ വകുപ്പ് ഉദ്യേഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. മരം മുറിക്കുന്നതിന് ഖാദി ബോര്‍ഡ് ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്നും അനധികൃതമായി മരം മുറിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് പരാതി നല്‍കി.
Sign in
Sign in
Recover your password.
A password will be e-mailed to you.