കുറിച്യര്‍മല പീവീസ് ഗ്രൂപ്പ് എസ്റ്റേറ്റ് മാനേജ്‌മെന്റിന്റെ തൊഴിലാളി ദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തുന്ന സത്യാഗ്രഹ സമരം 4-ാം ദിവസത്തിലേക്ക് . പൊഴുതന ടൗണിലാണ് തൊഴിലാളികള്‍ സമരപ്പന്തല്‍ കെട്ടി റിലേ സത്യഗ്രഹ സമരം നടത്തുന്നത്.നാളെ എസ്റ്റേറ്റ് ഉടമയുടെ നിലമ്പൂരിലെ വസതിയിലേക്ക് തൊഴിലാളികള്‍ മാര്‍ച്ച് നടത്തും.
4-ാം ദിവസമായിട്ടും തൊഴിലാളികള്‍ക്ക് അനുകൂലമായ തീരുമാനം എടുക്കാന്‍ മാനേജ്മെന്റ് തയാറായിട്ടില്ല.തൊഴില്‍ ദിനങ്ങള്‍ വെട്ടികുറച്ചതും,ശമ്പളവും, ആനുകൂല്യങ്ങളും നല്‍കാത്തതുമാണ് തൊഴിലാളികളെ സമരത്തിലേക്ക് നയിച്ചത്.എസ്റ്റേറ്റ് മാനേജ്മെന്റ് തൊഴിലാളി ദ്രോഹ നടപടികള്‍ സ്വീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചത് സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ പൊഴുതന ടൗണില്‍ പ്രത്യേക സമരപ്പന്തല്‍ കെട്ടി ആണ് തൊഴിലാളികള്‍ റിലേ സത്യഗ്രഹ സമരം നടത്തുന്നത്. തുടര്‍ച്ചയായ 4 ദിവസത്തെ തൊഴിലാളികളുടെ പ്രയത്നം ഫലം കാണാത്ത സാഹചര്യത്തില്‍ ഇന്ന് വൈകീട്ട് കോഴിക്കോട് ലേബര്‍ ഓഫീസില്‍ ചേരുന്ന യോഗത്തില്‍ മാനേജ്‌മെന്റ് തൊഴിലാളി അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ നാളെ ഐക്യട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ എസ്റ്റേറ്റ് ഉടമയുടെ നിലമ്പൂരിലെ വസതിയിലേക്ക് മാര്‍ച്ച് നടത്തും. റിലേ സത്യാഗ്രഹം അവസാന ദിവസമായ ഇന്ന് സി ഐ ടി യു ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു.യുഡിഫ് കണ്‍വീനര്‍ എന്‍ ഡി അപ്പച്ചന്‍ സംസാരിച്ചു ഐ എന്‍ ടി യു സി ജില്ലാ സെക്രട്ടറി എം എം ജോസ്, ശശി അച്ചൂര്‍, കെ ജെ ജോണ്‍, കെ വി ഉസ്മാന്‍, ആലി മമ്മു, സുനീഷ് തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post