സഞ്ചാരികളുടെ തിരക്കില്‍ ബാണാസുര.പ്രളയത്തിനു ശേഷം സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചുവരുന്നു. ബാണാസുര ഡാം ടുറിസം കേന്ദ്രത്തില്‍, കഴുഞ്ഞ ആഴ്ച്ചയിലെ അവധി ദിവസങ്ങള്‍ ഒന്നിച്ചാഘോഷിക്കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്നടക്കം നിരവധി സന്ദര്‍ശകരാണ് ഇവിടെ എത്തിയത്.
പ്രളയം കഴിഞ്ഞതിന് ശേഷമുള്ള ഈ സീസണിലെ ഏറ്റവും വലിയ തിരക്കാണ് കഴിഞ്ഞ പൂജ അവധിക്ക് ഉണ്ടായത്. വന്‍ തോതില്‍ ആളുകള്‍ എത്തിയത്.ഈ ദിവസങ്ങളില്‍ കുട്ടികളടക്കം 22039 വിനോദ സഞ്ചാരികള്‍ ഇവിടെയെത്തി.1264850 രൂപ വരുമാനവും കിട്ടിയിരുന്നു. സിപ്പ്‌ലൈന്‍ അടക്കമുള്ള സാഹസിക ടൂറിസം പദ്ധതികള്‍ ആരംഭിച്ചതോടെ വരുമാന ഇനത്തില്‍ വന്‍ വര്‍ധനയുണ്ട്. ഇതിനു പുറമെ കയാക്കിങ്, സ്പീഡ് ബോട്ട്, കുട്ടവഞ്ചി, വാട്ടര്‍ സോര്‍ബിങ്എന്നിവയും ഇവിടെയുണ്ട്. ഇത്തവണയും മഴക്കാലം ശക്തമായത് ടൂറിസം മേഖലയെ കാര്യമായി ബാധിച്ചിരുന്നു. ഒണക്കാലത്ത് അല്പം തിരക്ക് അനുഭവപ്പെട്ടെങ്കിലും മറ്റു ദിവസങ്ങളിലെല്ലാം ആളൊഴിഞ്ഞ സ്ഥിതിയായിരുന്നുമിക്ക ടൂറിസം കേന്ദ്രങ്ങളിലും. വന്‍ തോതില്‍ വിനോദ സഞ്ചാരികള്‍ എത്തിയതോടെ ഹോട്ടലുകളിളും കടകളിലും വന്‍ തിരക്കാണ് അനുഭവപെട്ടത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post
Next Post