രാജ്യത്തെ കാര്‍ഷികമേഖലയെ സമ്പൂര്‍ണ്ണമായും തകര്‍ക്കുന്ന ആര്‍ സി ഇ പി കരാറില്‍ നിന്നും ഇന്ത്യ പിന്‍മാറണമെന്ന് കാര്‍ഷിക പുരോഗമന സമിതി ജില്ലാകമ്മറ്റി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കരാര്‍ നടപ്പിലായാല്‍ അത് ഏറ്റവും കൂടുതല്‍ ബാധിക്കുക സംസ്ഥനത്തേയും കാര്‍ഷിക ജില്ലയായ വയനാടിനെയും ആയിരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കാരാര്‍ നടപ്പാക്കുന്നതിന്നെതിരെ സംസ്ഥാന വ്യാപകമായി സ്വതന്ത്രകര്‍ഷക സംഘടനകള്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി ഈ മാസം 22ന് രാവിലെ പത്തിന് കല്‍പ്പറ്റ് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് കര്‍ഷക മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.