കേന്ദ്രസര്‍ക്കാര്‍ പുതുതായി നടപ്പാക്കിയ മോട്ടേര്‍ വാഹന ഭേദഗതി നിയമം വാഹനമോടിച്ച് ജിവിക്കുന്നവരെയും അവരുടെ കുടുംബാംഗങ്ങളെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്നതാണന്ന് ഐ എന്‍ ടി യു സി മോട്ടോര്‍ഫെഡറേഷന്‍ സുല്‍ത്താന്‍ബത്തേരി താലൂക്ക് കമ്മറ്റി ഭാരവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പതിനഞ്ച് വര്‍ഷത്തില്‍ കുടുതല്‍ പഴക്കമുള്ള പൊതുവാഹനങ്ങള്‍ ആറുമാസം കൂടുമ്പോള്‍ 15000 രൂപമുടക്കി സി എഫ് എടുക്കണമെന്നതും, ഓട്ടോറിക്ഷ ഓടിക്കാന്‍ ഇനി ഫോര്‍ വീല്‍ ലൈസന്‍സുള്ളവര്‍ക്ക് മാത്രമേ കഴിയുകയുള്ളുവെന്നുള്ള നിയമങ്ങള്‍ നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് ബത്തേരി ആര്‍ ടി ഒ സബ്റീജിയനല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
Sign in
Sign in
Recover your password.
A password will be e-mailed to you.