മാനന്തവാടി നിയോജകമണ്ഡലത്തിലെ വയോജന ദിനാചരണം നടന്നു
മാനന്തവാടി നിയോജകമണ്ഡലത്തിലെ വയോജന ദിനാചരണം മാനന്തവാടി ഡബ്ലുഎസ്എസ് ഹാളില്‍ നടന്നു. മാനന്തവാടി എം എല്‍ എ ഒ.ആര്‍ കേളു ദിനാചരണം ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ ചെയര്‍മാന്‍ വി.ആര്‍ പ്രവിജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡ് കെജെ പൈലി, കെകെസി മൈമൂന, പി .ടി ബിജു, ശാരദ സജീവന്‍ ഏന്നിവര്‍ സംസാരിച്ചു. വ്യത്യസ്ഥ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ചടങ്ങില്‍ ആദരിച്ചു.