ഏകാന്ത ചന്ദ്രന്‍ നാട്ടുകാരെ കാണാനെത്തി
തലപ്പുഴകാര്‍ക്ക് പ്രിയങ്കരനായ കള്ളങ്ങാടി ചന്ദ്രന്‍ നാട് വിട്ട് ബംഗലൂരില്‍ വൃദ്ധസദനത്തില്‍ കഴിയുന്നതിനിടെ നാട്ടുകാരെ കാണാനെത്തിയതി ന്റെ സന്തോഷത്തിലാണ് തലപ്പുഴക്കാര്‍.ഒരു ദിവസം മാത്രമാണ് തലപ്പുഴയില്‍ തങ്ങിയതെങ്കിലും ഉഷ്മളമായ സ്‌നേഹാദരങ്ങള്‍ തന്നെയാണ് തലപ്പുഴക്കാര്‍ ചന്ദ്രന് നല്‍കിയത്. ഒരു ദിവസത്തെ താമസിന് ശേഷം ചന്ദ്രനെ തിരിച്ച് ബംഗലൂര്‍ വൃദ്ധസദനത്തില്‍ എത്തിക്കുകയും ചെയ്തു.76 കാരനായ ചന്ദ്രന്‍ തലപ്പുഴയുടെ ഇഷ്ട കഥാപാത്രമായിരുന്നു. ബന്ധുക്കളുണ്ടെങ്കിലും ഏക വാസമായിരുന്നു ചന്ദ്രന് തലപ്പുഴയില്‍. ചെറിയ തോതില്‍ ബുദ്ധിമാന്ദ്യമുള്ള ചന്ദ്രന്‍ കുറച്ചൊക്കെ കുറുമ്പ് കാട്ടുമെങ്കിലും തലപ്പുഴക്കാര്‍ക്ക് എന്നും പ്രിയപ്പെട്ടവനായിരുന്നു. കഴിഞ്ഞ 6 വര്‍ഷം മുന്‍പ് ചന്ദ്രനെ കാണാതാവുകയായിരുന്നു. നാട്ടുകാരും ബന്ധുക്കളും തിരഞ്ഞെങ്കിലു കണ്ടെത്താനായില്ല. പിന്നീട് ഒരു വര്‍ഷം കഴിഞ്ഞ് തലപ്പുഴ പുതിയിടം സ്വദേശിയായ വടക്കെ പുരക്കല്‍ ജോസ് ബംഗലൂരില്‍ ചന്ദ്രനെ കണ്ടെത്തുകയായിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം ചന്ദ്രന്‍ തന്നെ തനിക്ക് തന്റെ നാട്ടുകാരെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ വ്യദ്ധസദനം അധികൃതര്‍ ജോസിനെയും മറ്റും അറിയിച്ചപ്പോള്‍ ജോസും തലപ്പുഴയിലെ പൊതുപ്രവര്‍ത്തകരായ നാണുവും, റയിസും ചേര്‍ന്ന് ബംഗലൂരില്‍ നിന്നും ചന്ദ്രനെ തലപ്പുഴയിലെത്തിക്കുകയായിരുന്നു.
എന്തായാലും ഇനി ഒരിക്കലും തിരിച്ചെത്തില്ലന്ന് കരുതിയ ചന്ദ്രന്‍ തലപ്പുഴയില്‍ എത്തിയ സന്തോഷത്തിലാണ് തലപ്പുഴക്കാര്‍.ഇനിയും ചന്ദ്രന്‍ ഇടയ്ക്കിടക്ക് വരണമെന്നാണ് തലപ്പുഴക്കാരുടെ ആഗ്രഹം