റോഡരികില്‍ മാലിന്യം നിക്ഷേപിച്ചു

0

ജനവാസ മേഖലയിലെ റോഡരികില്‍ മാലിന്യം നിക്ഷേപിച്ചു.മാനന്തവാടി നഗരത്തിലെ കെ എസ് ആര്‍ ടി സി ഗ്യാരേജ് റോഡരികിലാണ് രാത്രിയുടെ മറവില്‍ മാലിന്യം നിക്ഷേപിച്ചത്.നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്നതും നിത്യേന അനവധി പേര്‍ കാല്‍നടയാത്ര ചെയ്യുന്നതുമായ റോഡാണിത്. റോഡിന് അരികിലായാണ് മാനന്തവാടി മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ശ്മശാനം സ്ഥിതി ചെയ്യുന്നത്.ഇവിടെയും മാലിന്യം നിക്ഷേപിച്ചിട്ടുണ്ട്. പ്രാര്‍ത്ഥനകള്‍ക്കു മറ്റുമായി ഇവിടെക്കും ആളുകള്‍ എത്താറുണ്ട്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുമുള്ള പ്‌ളാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളാണ് കവറിലാക്കി നിക്ഷേപിച്ചിട്ടുള്ളത്. മദ്യ കുപ്പികളും റോഡരികില്‍ കാണാം. ഇടക്കിടെ ഇവിടെ മാലിന്യങ്ങള്‍ കൊണ്ട് തള്ളാറുള്ളതായി പരിസരവാസികള്‍ പറഞ്ഞു.സംഭവം സംബന്ധിച്ച് നഗരസഭ ആരോഗ്യ വകുപ്പിനും പോലിസിനും പരാതി നല്‍കിയിട്ടുണ്ടെന്ന് നഗര സഭ കൗണ്‍സിലര്‍ റഷീദ് പടയന്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ മാലിന്യം നിക്ഷേപിച്ച സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി പിഴ ഈടാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭ ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!